Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവി നാരായണക്കുറുപ്പിന്...

കവി നാരായണക്കുറുപ്പിന് പത്മശ്രീ സമ്മാനിച്ചു

text_fields
bookmark_border
കവി നാരായണക്കുറുപ്പിന് പത്മശ്രീ സമ്മാനിച്ചു
cancel
പേരൂർക്കട: മലയാള ഭാഷക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച കവിയാണ് പി. നാരായണക്കുറുപ്പെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. കവിയുടെ വസതിയിലെത്തി പത്മശ്രീ പുരസ്കാരം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏറെ സന്തോഷമുണ്ടെന്നും കവി പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക്​ 12ഓടെ കവിയുടെ പേരൂർക്കട ഇന്ദിര നഗറിലെ വസതിയിലെത്തിയ ചീഫ് സെക്രട്ടറിയെ അദ്ദേഹവും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പുരസ്കാരത്തിനൊപ്പം കവിയെ ചീഫ് സെക്രട്ടറി പൊന്നാട അണിയിച്ച്​ ആദരിച്ചു. ഡൽഹിയിൽ താമസിക്കുന്ന ഇരുവരുടെയും സുഹൃത്തും സഹപ്രവർത്തകനുമായ പ്രമുഖ നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ളയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഒരു മണിക്കൂറോളം കവിയുടെ വസതിയിൽ ചെലവിട്ടശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്. നാരായണക്കുറുപ്പിന് നേരിട്ടെത്തി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കവിയുടെ വീട്ടിലെത്തി പത്മശ്രീ സമ്മാനിച്ചത്. നാരായണക്കുറുപ്പിന്‍റെ ഭാര്യ വിജയം കുറുപ്പ്, മക്കളായ വിവേക് നാരായണന്‍, ഡോ.വൃന്ദ, മുൻ മേയർ കെ. ചന്ദ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story