Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTവർക്കലയിൽ ചുമട്ടുതൊഴിലാളിയെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ
text_fieldsbookmark_border
വർക്കല: ചുമട്ടുതൊഴിലാളിയെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ചെമ്മരുതി തച്ചോട് കുന്നുവിള റുക്സാന മൻസിലിൽ ഹമീദ് (49), തച്ചോട് പ്ലാവിള വീട്ടിൽ ദേവൻ എന്ന മുത്തു (22), നടയറ അക്കരവിള വയലരികത്തുവീട്ടിൽ ആഷിക് (22) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മരുതി കുന്നുംപുറം കോളനിയിൽ പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിനാണ് വർക്കല ടൗണിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ സുൽഫിക്കറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹമീദിന്റെ വീട്ടിൽ സ്ഥിരമായെത്തി മറ്റ് പ്രതികളും ചേർന്ന് പരസ്യമായി മദ്യപിക്കുകയും ഇതുസംബന്ധിച്ച് അയൽവാസികളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. പരസ്യമായ ലഹരി ഉപയോഗത്തെ പറഞ്ഞു വിലക്കുവാനാണ് സുൽഫിക്കർ ഹമീദിന്റെ വീട്ടിലെത്തിയതെന്നും ഇത് ഇഷ്ടപ്പെടാഞ്ഞതിനാലാണ് സുൽഫിക്കറിനെ വെട്ടിയതെന്നും വീട്ടിനകത്തുനിന്ന് ഹമീദ് എടുത്തുകൊടുത്ത വാളുപയോഗിച്ചാണ് മുത്തു സുൽഫിക്കറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന്റെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി. നിയാസ്, അയിരൂർ പൊലീസ് ഇൻസ്പക്ടർ ശ്രീജേഷ്.വി.കെ, സബ് ഇൻസ്പെക്ടർ സജീവ്.ആർ., അസി.സബ് ഇൻസ്പെക്ടർമാരായ സുനിൽ, ഇതിഹാസ്, ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയമുരുകൻ, ഷാഡോ പൊലീസ് ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ബിജു, അസി.സബ് ഇൻസ്പെക്ടർ ബിജുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
