Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTകാര്‍ ബൈക്കിന് പിറകില്‍ ഇടിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
അമ്പലത്തറ: . അമ്പലത്തറ ബൈപാസില്‍ പുതുക്കാട് കല്യാണമണ്ഡപത്തിന് സമീപം തമാസിക്കുന്ന, വള്ളക്കടവ് സ്വദേശിയായ നിസാര്‍-ജിബിത ദമ്പതികളുടെ മകന്‍ സനദ്നയീം (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ മുട്ടത്തറ ഭാഗത്ത് സനദ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാർ ഇടിക്കുകയായിരുന്നു. സനദിനെ നാട്ടുകാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിെച്ചങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സനദിെന ഇടിച്ച് തെറിപ്പിച്ച ശേഷം കാറില്‍ ഉണ്ടായിരുന്ന യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും വാഹനത്തില്‍ ഉണ്ടായിരുന്ന യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സനദിന്‍റെ സഹോദരങ്ങള്‍: മറിയം, നൂഹ. പടം സനദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story