Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ വൈറൽ റിസർച്ച് ഡയഗ്​നോസ്റ്റിക് ലബോറട്ടറി പ്രോജക്ടിലേയ്ക്ക് (വി.ആർ.ഡി.എൽ) കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ നേടിയിട്ടുള്ള മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. പ്രതിമാസ ശമ്പളം: 20,000 രൂപയും പ്രതിമാസ എച്ച്.ആർ.എയും. കരാർ കാലാവധി ഒരുവർഷം മേൽപറഞ്ഞിരിക്കുന്ന തസ്തികയിലേക്ക്​ അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത. മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 2022 ഏപ്രിൽ 23ന്​ വൈകുന്നേരം മൂന്നിന് മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story