Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:31 AM IST Updated On
date_range 17 April 2022 5:31 AM ISTആറാട്ടോടെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ആറാട്ടോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി. വിഷുദിനമായ വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും നടന്നു. വൈകീട്ട് ശംഖുംമുഖം കടൽത്തീരത്താണ് ആറാട്ട് ചടങ്ങുകൾ നടന്നത്. ശനിയാഴ്ച ആറാട്ട് കലശചടങ്ങും നടന്നു. തന്ത്രിയുടെ അസൗകര്യം മൂലം ഉത്സവത്തിന് മുമ്പ് മാറ്റിെവച്ച ബ്രഹ്മകലശം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ആറാട്ടിന് ശേഷം നടത്തും. വെള്ളിയാഴ്ച രാവിലെ അഞ്ചിന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനവും തുടര്‍ന്ന് വിഗ്രഹങ്ങള്‍ക്ക് നിര്‍മാല്യവും നടന്നു. വൈകീട്ട് അഞ്ചിന് ആറാട്ട് ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളില്‍ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയക്ക് തുടക്കമായി. ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം, തൃപ്പാദപുരം മഹാദേവക്ഷേത്രം, ശ്രീവരാഹം വരാഹമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആറാട്ട് വിഗ്രഹങ്ങള്‍ പടിഞ്ഞാറേനടയിലെത്തി. എല്ലാ വിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്തേക്ക് നീങ്ങിയത്. വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുമുഖത്തെത്തി. സമുദ്രത്തിലെ ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ രാത്രി മടങ്ങിയെത്തിയതോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story