Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:37 AM IST Updated On
date_range 15 April 2022 5:37 AM ISTത്യാഗസ്മരണയിൽ വിശ്വാസികൾ പെസഹ ആചരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ പെസഹ ശുശ്രൂഷകൾക്ക് ആയിരങ്ങൾ പങ്കെടുത്തു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ പൊതു ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ തിരുകര്‍മങ്ങള്‍. മുഖ്യകാര്‍മികന്‍ മോണ്‍. ഡോ. സി. ജോസഫ്. ശനിയാഴ്ച രാത്രി 10.45ന് പെസഹാ ജാഗരം. മുഖ്യകാര്‍മികന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്. ഞായറാഴ്ച രാവിലെ 7.30നും 10.30നും വൈകീട്ട് അഞ്ചിനും 6.45നും വിശുദ്ധ കുര്‍ബാന. ലൂര്‍ദ് ഫൊറോന പള്ളിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ടുവരെ ആരാധന. മൂന്നിന് പീഡാനുഭവ തിരുകര്‍മങ്ങള്‍. ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ച മൂന്നിന് ഉയിര്‍പ്പിന്‍റെ ശുശ്രൂഷകള്‍. രാവിലെ 5.45നും 7.15നും ഒമ്പതിനും വിശുദ്ധ കുര്‍ബാന. തിരുമല തിരുകുടുംബ ദേവാലയത്തിൽ രാവിലെ ഏഴുമുതല്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍. ഉച്ചക്ക് രണ്ടിന് പീഡാനുഭവ തിരുകര്‍മങ്ങള്‍. ശനിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന. ശനിയാഴ്ച രാത്രി 9.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷ ആരംഭിക്കും. ഞായറാഴ്ച രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന. പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ശുശ്രൂഷകള്‍. ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. പേരൂർക്കട ലൂര്‍ദ് ഹില്‍ ദേവാലയത്തിൽ രാവിലെ 6.30 മുതല്‍ ഒമ്പതുവരെ പൊതുആരാധന. 2.45ന് പീഡാനുഭവ ശുശ്രൂഷ, കുരിശിന്റെവഴി. ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ച നാലിന് ആരംഭിക്കും. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയിൽ രാവിലെ ആറുമുതല്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന. വൈകീട്ട് മൂന്നിന് പീഡാനുഭവ വെള്ളി തിരുകര്‍മങ്ങള്‍. ശനിയാഴ്ച രാത്രി 10.30ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. വട്ടിയൂര്‍ക്കാവ് എസ്.എഫ്.എസ് പള്ളിയിൽ രാവിലെ ആറിന് നെട്ടയം ലിറ്റില്‍ ഫ്ലവര്‍ പള്ളിമുതല്‍ കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര പള്ളിവരെ സംയുക്ത കുരിശിന്‍റെ വഴി. വട്ടിയൂര്‍ക്കാവ് സെന്‍റ് ഫ്രാന്‍സിസ് ഡീ സാലസ് പള്ളി, നെട്ടയം ലിറ്റില്‍ ഫ്ലവര്‍ പള്ളി, കാഞ്ഞിരംപാറ വിമല ഹൃദയമാതാ ദേവാലയം, കാഞ്ഞിരംപാറ സെന്‍റ ആന്‍റണീസ് പള്ളി എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 6.30ന് വലിയ ശനിയുടെ തിരുകര്‍മങ്ങള്‍. ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനി രാത്രി 10ന് ആരംഭിക്കും. വഴുതക്കാട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയം, മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം, കാര്യവട്ടം സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയം, തമലം തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയം എന്നിവിടങ്ങളിലും വിവിധ ചടങ്ങുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story