Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗസറ്റഡ് ഓഫിസേഴ്സ്...

ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
കാട്ടാക്കട: ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) ജില്ല സമ്മേളനം കാട്ടാക്കടയിൽ ചേർന്നു. മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് വിഷ്ണു എസ്.പി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, സഹകരണ വേദി സംസ്ഥാന സെക്രട്ടറി എൻ. ഭാസുരംഗൻ, സി.പി.ഐ കാട്ടാക്കട മണ്ഡലം അസി. സെക്രട്ടറി എസ്. ചന്ദ്രബാബു, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ. ബിനു പ്രശാന്ത്, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ബീന ബീവി തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എസ്. സജികുമാർ സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി സുമൻ ബി.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.ജി. അജിത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: വിഷ്ണു എസ്.പി (പ്രസി.), ഡോ. സുമൻ ബി.എസ് (സെക്ര.), ഡോ. അജിത് കുമാർ(ട്രഷ.), വനിതാ കമ്മിറ്റി: അബിത(പ്രസി.), ഡോ. അഖില(സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story