Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:35 AM IST Updated On
date_range 15 April 2022 5:35 AM ISTവിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
കിളിമാനൂർ: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ വിളവങ്കോട് സ്വദേശിയായ വിഷ്ണുവാണ് (24) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടിക്ക് രക്ഷാകർത്താക്കൾ ഓൺലൈൻ ക്ലാസിനായി ഫോൺ വാങ്ങിനൽകിയിരുന്നു. ഇതിലെ വാട്സ്ആപ് ഗ്രൂപ് വഴി പെൺകുട്ടി യുവാവുമായി പരിചയത്തിലായി. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി സംഭവം രക്ഷാകർത്താക്കളോട് പറഞ്ഞു. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത്. കെ.നായർ, എ.എസ്.ഐ ഷാജിം, സി.പി.ഒമാരായ രഞ്ജിത്ത് രാജ്, മഹേഷ്, പ്രദീപ്, പ്രിയ, സജ്‌ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
