Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:35 AM IST Updated On
date_range 15 April 2022 5:35 AM ISTമരപ്പാലം കലപ്പക്കോണത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ ഹൈകോടതി ഉത്തരവ്
text_fieldsbookmark_border
വെള്ളറട: . സമീപത്തെ സ്വകാര്യ വ്യക്തി സമർപ്പിച്ച ഹരജിയിലാണ് കോടതി വിധിയുണ്ടായത്. പരാതികള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വര പ്രദേശത്താണ് ക്രഷര്‍ യൂനിറ്റ് സ്ഥാപിച്ച് ഗ്രാമ പഞ്ചായത്തിന്റെ ഒത്താശയോടെ ഖനനം ആരംഭിക്കാനുള്ള ശ്രമം നടക്കുന്നത്. പശ്ചിമ ഘട്ട മലനിരകളിലുള്ള വന്‍തോതിലുള്ള ഖനനം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് സമീപവാസികള്‍ ഭയക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story