Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTപഴകുറ്റി-മംഗലപുരം റോഡ് നിർമാണം റോഡിലെ വൈദ്യുതി ലൈനുകൾക്ക് ഭീഷണി
text_fieldsbookmark_border
നെടുമങ്ങാട്: പഴകുറ്റി-മംഗലപുരം റോഡ് നിർമാണം വൈദ്യുതി ലൈനുകൾക്ക് ഭീഷണിയുയർത്തുന്നു. ആദ്യഘട്ടമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഭാഗത്തെ ഓട നിർമാണവും പാർശ്വഭിത്തി കെട്ടലുമാണ് നടക്കുന്നത്. കഴിഞ്ഞദിവസം വേങ്കവിള ഭാഗത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഓട നിർമിക്കാനായി കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റുകൾ ബലപ്പെടുത്താതെ മണ്ണുമാറ്റിയതോടെ ഒരു പോസ്റ്റ് പൂർണ്ണമായും മറ്റുള്ളവ ഭാഗികമായും താഴ്ന്ന നിലയിലായി. സമീപത്തുള്ള ട്രാൻസ്ഫോർമറും അടുത്തുള്ള വൈദ്യുതി പോസ്റ്റുകളും കനത്ത മഴ കൂടിയുള്ള സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലാണ്. ഇത് പ്രദേശത്തെ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തുന്നു. 11 കെ.വി ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീഴൽ ഭീഷണിയിലാണെന്നും സംഭവസമയത്ത് തൊട്ടടുത്ത് ആളുകൾ ഉണ്ടായിരുന്നെന്നും അത്ഭുതകരമായാണ് രക്ഷപെട്ടതെന്നും സമീപവാസിയായ എസ്.എസ്. മുരളി പറഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും തൊഴിലാളികൾ മുഖവിലക്ക് എടുക്കാതെയുള്ള പ്രവൃത്തികൾ ചെയ്തത് കാരണമാണ് ഇങ്ങനെയുള്ള അപകടം സൃഷ്ടിക്കുന്നത്. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി പുതിയ പോസ്റ്റുകൾ സ്ഥാപിക്കുകയും വൈകുന്നേരത്തോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
