Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTസര്‍ക്കാര്‍ പ്രവര്‍ത്തനം യു.ഡി.എഫ് വിലയിരുത്തുന്നു; നാല് ഉപസമിതികൾ
text_fieldsbookmark_border
തിരുവനന്തപുരം: ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യു.ഡി.എഫ് ഏകോപനസമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് നാല് ഉപസമിതി രൂപവത്കരിച്ചതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. സാമ്പത്തികവും ആസൂത്രണവും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലയിലെ പ്രവര്‍ത്തനമാണ് വിലയിരുത്തുക. സാമ്പത്തികവും ആസൂത്രണവും കമ്മിറ്റി ചെയര്‍മാനായി സി.പി. ജോൺ, അംഗങ്ങളായി എന്‍.കെ. പ്രേമചന്ദ്രന്‍, എന്‍. ഷംസുദ്ദീന്‍, പി.സി. തോമസ്, ജി. ദേവരാജന്‍, മാത്യു കുഴല്‍നാടന്‍, കെ.എസ്. ശബരീനാഥന്‍, വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാനായി മുന്‍മന്ത്രി കെ.സി. ജോസഫ്, അംഗങ്ങളായി ഷിബു ബേബിജോണ്‍, റോജി ജോണ്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജോയി എബ്രഹാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍, ആരോഗ്യ ഉപസമിതി ചെയര്‍മാനായി എം.കെ. മുനീർ, അംഗങ്ങളായി അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.സി. വിഷ്ണുനാഥ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ബാബു ദിവാകരന്‍, എം.പി. സാജു, കൃഷി ഉപസമിതി ചെയര്‍മാനായി മോന്‍സ് ജോസഫ്, അംഗങ്ങളായി എ.എ. അസീസ്, കുറക്കൊളി മൊയ്തീന്, ടി. സിദ്ദീഖ്, റോയി കെ. പൗലോസ്, സലീം പി. മാത്യു, വാക്കനാട് രാധാകൃഷ്ണന്‍ എന്നിവരെയുമാണ് നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story