Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTനവകേരള ഫെലോഷിപ്പിൽ പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കണം -മെക്ക
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ പട്ടിക ജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ നിവേദനത്തിൽ മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) ആവശ്യപ്പെട്ടു. പ്രതിമാസം അര ലക്ഷം മുതൽ ലക്ഷം രൂപ വരെ 500 പേർക്ക് നൽകുന്ന ഉന്നത ഫെലോഷിപ്പിനുള്ള അപേക്ഷ ഫോറത്തിൽ അപേക്ഷകന്‍റെ വിഭാഗം ചോദിച്ചിട്ടില്ല. ഫെലോഷിപ് നിർണയത്തിൽ ഇത് ഘടകമായിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. മെറിറ്റിനൊപ്പം സാമൂഹിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കുന്ന രീതിയായിരിക്കണം ഫെലോഷിപ് നിർണയത്തിലുമുണ്ടാകേണ്ടതെന്ന് ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story