Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'യൗവനത്തിന്‍റെ...

'യൗവനത്തിന്‍റെ പുസ്തകം' പ്രകാശനം ചെയ്തു

text_fields
bookmark_border
ഫോട്ടോ dyfi എന്ന ഫയൽ നെയിമിൽ തിരുവനന്തപുരം: പുസ്തകപ്രസാധന രംഗത്ത്​ ചരിത്രംകുറിച്ച്​ അച്ചടിച്ച കാൽ ലക്ഷം കോപ്പികളും പ്രീ ബുക്കിങ്ങിലൂടെ വിറ്റുപോയ . മലയാളിയുടെ ജീവിതത്തെ രാഷ്ട്രീയവും സാംസ്കാരികവുമായി സ്പർശിച്ച 25 പേരുടെ യൗവനാനുഭവക്കുറിപ്പുകളുടെ സമാഹാരം ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റിയാണ്​ പ്രസിദ്ധീകരിച്ചത്​. പിണറായി വിജയൻ, കോടി​േയരി ബാലകൃഷ്ണൻ, എം.എ. ബേബി, സാറാ ജോസഫ്​, മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, എം.കെ. സാനു, എം. മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാലചന്ദ്ര മേനോൻ, സെബാസ്റ്റ്യൻ പോൾ, ഡോ. ഖദീജാ മുംതാസ്​, അശോകൻ ചരുവിൽ, ഷാജി എൻ. കരുൺ, കുരീപ്പുഴ ശ്രീകുമാർ, കമൽ, സ​ന്തോഷ്​ ഏച്ചിക്കാനം, ഗോപിനാഥ്​ മുതുകാട്​, ജോൺ ബ്രിട്ടാസ്​​ വരെയുള്ളവരാണ്​ ഇരുനൂറിലധികം പേജുകളിലായി അനുഭവം വിശദീകരിക്കുന്നത്​. പി. ബിജു ഓർമ മന്ദിരത്തിന്‍റെ ധനശേഖരണത്തിനായി പ്രസിദ്ധീകരിച്ച പുസ്തകം സി.പി.എം പി.ബി അംഗം എം.എ. ബേബി മന്ത്രി പി.എ. മുഹമ്മദ്​ റിയാസിന്​ നൽകി പ്രകാശനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്​.ഐ നേതാവും പുസ്തകത്തിന്‍റെ എഡിറ്ററുമായ ഡോ. ഷിജുഖാൻ, എ.എം. അൻസാരി, പ്രതിൻ സാജ്​ കൃഷ്ണ, വി. അനൂപ്​ എന്നിവർ സംബന്ധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സക്ക്​ വരുന്നവർക്കും കൂട്ടിരിപ്പുകാർക്കും വിശ്രമത്തിനായാണ്​ പി. ബിജു ഓർമ മന്ദിരം നിർമിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story