Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവശങ്കറിന്‍റെ...

ശിവശങ്കറിന്‍റെ വി.ആർ.എസ്​ അപേക്ഷ സർക്കാർ തള്ളി

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ സർവിസിൽനിന്ന്​ സ്വയം വിരമിക്കലിനായി കായിക, മൃഗസംരക്ഷണ വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ അപേക്ഷ സർക്കാർ തള്ളി. ദിവസങ്ങൾക്ക്​ മുമ്പ്​ നൽകിയ അപേക്ഷയാണ്​ ചീഫ്​ സെക്രട്ടറി വി.പി. ജോയ്​ നിരസിച്ചത്. നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ നിലവിലുള്ളതിനാലാണ്​ ശിവശങ്കറിന്‍റെ ആവശ്യം തള്ളിയത്​. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്​ ഒന്നരവർഷത്തിലധികം സസ്പെൻഷനിലായിരുന്ന എം. ശിവശങ്കര്‍ മാസങ്ങൾക്ക്​ മുമ്പാണ്​ സർവിസിൽ തിരികെ പ്രവേശിച്ചത്​. സ്വയം വിരമിക്കൽ അപേക്ഷ​ ഒരാഴ്ച മുമ്പാണ്​ ശിവശങ്കർ സർക്കാറിന്​ സമർപ്പിച്ചത്​. തന്നെ കേസിൽ പ്രതി ചേർത്ത കേന്ദ്ര ഏജൻസികൾക്കെതിരെ സർവിസിൽ തുടർന്നുകൊണ്ട്​ നിയമപോരാട്ടം നടത്താൻ സാധിക്കില്ലെന്ന്​ കാണിച്ചാണ്​ വി.ആർ.എസ് അപേക്ഷ നൽകിയതെന്നാണ്​ വിവരം. എന്നാൽ, കേസിൽ പ്രതിയായതിനാൽ സ്വയം വിരമിക്കൽ​ സാധിക്കില്ലെന്ന്​ വ്യക്തമാക്കിയാണ്​ അപേക്ഷ സർക്കാർ തള്ളിയത്​. ഐ.എ.എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമീഷന്‍റെ അനുമതിപത്രം ആവശ്യമാണ്. കേസുള്ളതിനാൽ ഈ അനുമതിപത്രം ലഭിക്കില്ലത്രെ. ശിവശങ്കറിനെതിരെ കേന്ദ്ര ഏജൻസികളായ ഇ.ഡി, കസ്റ്റംസ്​ കേസുകളാണ്​ നിലവിലുള്ളത്​. സ്വ‍‍ര്‍ണക്കടത്ത് കേസിന്​ പുറമെ വിജിലൻസ്​ അന്വേഷിക്കുന്ന ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കർ പ്രതിയാണ്​. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. വി.ആർ.എസ്​ എടുത്ത്​ വിദേശത്ത്​ ​സ്ഥിരതാമസമാക്കാമെന്ന്​ ശിവശങ്കർ ഉറപ്പ്​ നൽകിയിരുന്നെന്ന്​ സ്വർണക്കടത്ത്​ കേസിലെ പ്രതിയായ സ്വപ്​ന സുരേഷ്​ അടുത്തിടെ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയിരുന്നു. അടുത്ത ജനുവരി വരെയാണ് ശിവശങ്കറിന്‍റെ സർവിസ് കാലാവധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story