Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:31 AM IST Updated On
date_range 14 April 2022 5:31 AM ISTജയശ്രീക്കും മനിലയ്ക്കും വനിത കലാസാഹിതി പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: നാലു വനിത പ്രതിഭകളുടെ സ്മരണാർഥം വനിതകൾക്ക് നൽകുന്ന വനിത കലാസാഹിതി സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള അവാർഡിന് ജയശ്രീ ശ്യാംലാലും പി.സി. കുറുമ്പ അവാർഡിന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡ് സുജാത ചന്ദ്രനും പി.കെ. റോസി അവാർഡിന് അഹിന്ദുവായ കാരണം നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട പ്രമുഖ നർത്തകി സൗമ്യ സുകുമാരനും ആദ്യ സ്വലേയും വിപ്ലവകാരിയുമായ യശോദ ടീച്ചറുടെ പേരിലുള്ള വനിത മാധ്യമ പ്രവർത്തക പ്രഥമ പുരസ്കാരത്തിന് മനില സി. മോഹനും അർഹരായി. ഫലകവും പ്രശസ്തി പത്രവും ഫലവൃക്ഷത്തൈകളും അടങ്ങുന്ന അവാർഡ് വനിത കലാസാഹിതി പത്താം വാർഷികാചരണ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്‍റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, രക്ഷാധികാരി ഗീതാ നസീർ, വനിത കലാ സാഹിതി സംസ്ഥാന പ്രസിഡന്‍റ് ലില്ലി തോമസ്, സെക്രട്ടറി ശാരദ മോഹൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story