Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിൽ ലഹരി മാഫിയ...

വർക്കലയിൽ ലഹരി മാഫിയ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു 

text_fields
bookmark_border
വർക്കലയിൽ ലഹരി മാഫിയ ആക്രമണം; ചുമട്ടുതൊഴിലാളിക്ക് വെട്ടേറ്റു 
cancel
വർക്കല: വർക്കലയിൽ ലഹരി മാഫിയ ചുമട്ടുതൊ​​ഴിലാളിയെ വെട്ടിപ്പരിക്കേപിച്ചു. ചെമ്മരുതി തച്ചോട് സ്വദേശിയും സി.ഐ.ടി.യു വർക്കല ടൗൺ യൂനിയനിലെ ചുമട്ടുതൊഴിലാളിയുമായ സുൽഫിക്കറിനാണ് (47) വെട്ടേറ്റത്. മുഖത്ത്​​ ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് അടുത്തുവെച്ചാണ് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്. വെട്ടേറ്റുവീണ സുൽഫിക്കറിനെ ഓടിക്കൂടിയവരും വീട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി. വർക്കല താലൂക്കാശുപത്രിയിലെത്തിച്ച സുൽഫിക്കറിനെ പ്രഥമശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിക്കൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മുഖത്തെ മുറിവ് ഏറെ ആഴമുള്ളതായതിനാൽ ഇരുപത്തിയഞ്ചോളം തുന്നലുകൾ വേണ്ടിവന്നു. വെട്ടി പരിക്കേൽപ്പിച്ചവരെ തിരിച്ചറിയാമെന്ന് സുൽഫിക്കർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമിച്ചവർ ഏറെനാളായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വിൽപന നടത്തിവരുന്നുണ്ട്​. ഇത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നത്​ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്​. കഴുത്തിന് നേരെയായിരുന്നു വെട്ടിയതെന്നും ഒഴിഞ്ഞുമാറുന്നതിനിടെ മുഖത്ത് വെട്ടേൽക്കുകയായിരുന്നെന്നും സുൽഫിക്കർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story