Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജിയോഫിസിക്കല്‍ ലോഗര്‍...

ജിയോഫിസിക്കല്‍ ലോഗര്‍ യൂനിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പിനു കീഴില്‍ തീരദേശ മേഖലകളില്‍ ശുദ്ധജല സ്രോതസ്സുകള്‍ കണ്ടെത്തുന്ന ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന ജിയോഫിസിക്കല്‍ ലോഗര്‍ യൂനിറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തീരപ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ശാസ്ത്രീയപഠനത്തിനാണ് ജിയോഫിസിക്കല്‍ ലോഗര്‍ ഉപയോഗിക്കുന്നത്. ലോഗര്‍ യൂനിറ്റ് വഴി വിവിധ മേഖലകളിലെ മണ്ണിന്‍റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് ശുദ്ധജലം ലഭിക്കുന്ന മേഖലകള്‍ കണ്ടെത്താൻ സാധിക്കും. ഇതില്‍നിന്ന്​ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുഴല്‍ കിണറുകളുടെ രൂപകൽപന നടത്തി നിർമാണം പൂര്‍ത്തിയാക്കും. നാഷനല്‍ ഹൈഡ്രോളജി പ്രോജക്ടിന്‍റെ മൂന്നാം ഘട്ടത്തില്‍ 79.83 ലക്ഷം രൂപ ചെലവഴിച്ചാണ് ജിയോഫിസിക്കല്‍ ലോഗര്‍ യൂനിറ്റ് ഭൂജലവകുപ്പ് വാങ്ങിയത്. ജല വിജ്ഞാന ഭവനില്‍ നടന്ന ചടങ്ങില്‍ ഭൂജല വകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story