Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്.എന്‍.എല്‍...

ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷണം; പ്രതി പിടിയില്‍

text_fields
bookmark_border
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കോപ്പർ കേബിള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാപ്പനംകോട് തൂക്കുവിള തകിടിയില്‍ വീട്ടില്‍ മോഹന്‍കുമാറിനെയാണ്​ (50) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.എസ്.എന്‍.എല്‍ മുന്‍ താൽക്കാലിക ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. ബി.എസ്.എന്‍.എല്‍ പാപ്പനംകോട് തൂവന്‍കുഴിയില്‍ ഓവര്‍ ഹെഡായി സ്ഥാപിച്ചിരുന്ന 100 മീറ്ററോളം വരുന്ന അഞ്ച്​ ജോടി കോപ്പര്‍ കേബിളുകളാണ് മോഷ്ടിച്ചത്. നേമം എസ്.എച്ച്.ഒ രഗീഷ്​കുമാര്‍, എസ്.ഐമാരായ വിപിന്‍, പ്രസാദ്‌, ജോണ്‍ വിക്ടര്‍, എ.എസ്.ഐ അജിത്കുമാർ, സി.പി.ഒമാരായ രാജശേഖരന്‍, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. മോഹന്‍കുമാര്‍ Mohan kumar Prathi.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story