Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാന്‍ വിശേഷം...

റമദാന്‍ വിശേഷം ഗൃഹാതുരതയിൽ ഉരുകി മറുനാടന്‍ നോമ്പുകാർ

text_fields
bookmark_border
അമ്പലത്തറ: അനുഷ്​ഠാനവും ആഘോഷവും സന്തോഷമേകണമെങ്കില്‍ ജന്മനാട്ടില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കണം. ജീവിതത്തിന്‍റെ ഇരുകരകള്‍ കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടെ കുടുംബത്തോടൊപ്പം നോമ്പുതുറക്കാനാകാതെ പോകുന്ന നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികള്‍ തലസ്ഥാന ജില്ലയുടെ വിവിധഭാഗങ്ങളിലുണ്ട്. ഇവർക്കൊപ്പം അല്‍പനേരം ചെലവിട്ടാല്‍ നാട്ടിലെ നൂറുകണക്കിന്​ നോമ്പോർമകളാണ്​ ഇവർക്ക്​ പറയാനുള്ളത്​. കേരളത്തിലെ പള്ളികളില്‍ നോമ്പുതുറക്ക് പഴവർഗങ്ങളും പലഹാരങ്ങളും പാനീയങ്ങളും മുന്നിൽ നിരത്തുമ്പോൾ ഇവര്‍ തങ്ങളുടെ ഗ്രാമങ്ങളെയും കുടുംബങ്ങളെയും വേദനയോടെ ഓർത്തുപോകുന്നു. ഒരുനേരം പോലും വയറുനിറച്ച്​ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത നിരവധി ഗ്രാമങ്ങള്‍ തങ്ങളുടെ നാട്ടിലുണ്ടെന്ന് ഇവര്‍ പറയുന്നു. ആസാമിലെയും ഝാര്‍ഖണ്ഡിലെയും ഗ്രാമങ്ങളില്‍ നോമ്പുതുറക്കുന്നത് പച്ചവെള്ളവും കാരക്കയും മാത്രമാകും ഉണ്ടാകുക. കേരളത്തില്‍ വന്നപ്പോഴാണ് വൈവിധ്യമാർന്ന ആഹാരങ്ങള്‍ കഴിക്കുന്നതും ആർഭാടമായ നോമ്പുതുറകളിൽ പ​ങ്കെടുക്കുന്നതും. പള്ളികളിലെ നോമ്പുകഞ്ഞിയുടെ രുചിയെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്. കേരളത്തിലെ ഹോട്ടലുകളിലെ അടുക്കളകള്‍ നിയന്ത്രിക്കുന്നത് ഇന്ന്​ അന്തർസംസ്ഥാന തൊഴിലാളികളാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story