Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിട്ട. റവന്യൂ...

റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
cancel
നേമം: . പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ മൊട്ടമൂട് ലൈല നിലയത്തിൽ ജ്ഞാനദാസ് ആണ് (60) മരിച്ചത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോടിന് സമീപം ചൊവ്വാഴ്ച വെളുപ്പിന് മൂന്നിനായിരുന്നു അപകടം. വയനാട് പോസ്റ്റൽ ഡിപ്പാർട്മെന്‍റ്​ ജീവനക്കാരിയായ ഇളയമകളെ കൂട്ടിക്കൊണ്ടുവരുന്നതിനായി തമ്പാനൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെ അതേദിശയിൽ വന്ന ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. പരിക്കേറ്റ് റോഡിൽ കിടന്ന ജ്ഞാനദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇടിച്ച വാഹനത്തെ കണ്ടെത്തുന്നതിനായി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായി നേമം പൊലീസ് അറിയിച്ചു. കെ.എസ്.എഫ്.ഇ ജീവനക്കാരിയായ വിമലയാണ് ഭാര്യ. മക്കൾ: ആർഷ (യു.ഐ.ടി, അതിയന്നൂർ ), ഹർഷ (പോസ്റ്റൽ ഡിപ്പാർട്മെന്‍റ്​, വയനാട്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story