Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർത്താവിന്‍റെ വീട്ടിൽ...

ഭർത്താവിന്‍റെ വീട്ടിൽ യുവതിയുടെ മരണം: മനോപീഡനമെന്ന് ബന്ധുക്കൾ

text_fields
bookmark_border
ഭർത്താവിന്‍റെ വീട്ടിൽ യുവതിയുടെ മരണം: മനോപീഡനമെന്ന് ബന്ധുക്കൾ
cancel
കുണ്ടറ: ഭർത്താവിന്‍റെ വീട്ടിൽ യുവതി മരിച്ച സംഭവം മനോപീഡനം മൂലമാണെന്ന് ബന്ധുക്കൾ. എഴുകോൺ കടയ്​ക്കോട് സുവ്യ ഭവനിൽ കെ. സുഗതന്‍റെയും അമ്പിളിയുടെയും മകൾ എ.എസ്. സുവ്യയാണ് (34) മരിച്ചത്. സുവ്യയുടെ ഭർത്താവ് അജയകുമാറിന്‍റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയ ഭവനത്തിൽ ഞായറാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്തത്. പിതാവിന്‍റെ സഹോദരി സുജാതക്ക് സുവ്യ അയച്ച വാട്​സ്ആപ്​ ശബ്ദ സന്ദേശത്തെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. 2014ൽ ആണ് സുവ്യയും അജയ കുമാറുമായിട്ടുള്ള വിവാഹം. എം.സി.എ പഠനം പൂർത്തിയാക്കിയ സുവ്യക്ക് സ്ഥിരംജോലി ഇല്ലായിരുന്നു. ജോലി ലഭിക്കാത്തതിന്‍റെ പേരിൽ അജയകുമാറിന്‍റെ മാതാവ് നിരന്തരം വഴക്കായിരുന്നു എന്ന് സുവ്യയുടെ ബന്ധുക്കൾ പറഞ്ഞു. കുടുംബ ക്ഷേത്രമായ കടയ്ക്കോട് മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടിൽ വന്ന സുവ്യ കഴിഞ്ഞ ഒമ്പതിനാണ് തിരികെ ഭർതൃഗൃഹത്തിൽ എത്തിയത്. വീട്ടിൽ എത്തിയതോടെ ഭർതൃമാതാവ് വഴക്കുണ്ടാക്കി. തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സുവ്യ ആത്മഹത്യ ചെയ്ത വിവരം സഹോദരൻ വിഷ്ണുവിനെ വിളിച്ച്​ വീട്ടുകാർ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഓണത്തിന് അജയകുമാർ മർദിച്ചതിനെ തുടർന്ന് രണ്ടു മാസത്തോളം വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് അജയകുമാർ വന്ന് തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയിരുന്ന സുവ്യ ചില റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു. മകൻ: ശ്രീപാദ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story