Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:35 AM IST Updated On
date_range 11 April 2022 5:35 AM ISTവെള്ളായണി കായൽ: കുളവാഴകൾ നീക്കം ചെയ്യാൻ കാര്യക്ഷമമായ നടപടിയില്ല
text_fieldsbookmark_border
നേമം: വെള്ളായണി കായൽ സംരക്ഷിക്കണമെന്ന ആവശ്യത്തോട് അധികൃതർക്ക് വിമുഖത. ദിനംപ്രതി കായലിൽ ജലത്തിന്‍റെ അളവ് കുറഞ്ഞു വരുന്നതായാണ് വ്യക്തമാവുന്നത്. കുളവാഴകൾ വ്യാപകമായി മുളച്ചു പൊങ്ങുന്നതാണ് വെള്ളായണി കായലിന് വലിയ ഭീഷണിയാവുന്നത്. കുളവാഴകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി പല പദ്ധതികളും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ആമ്പൽ, താമരപ്പൂക്കൾ പറിക്കുന്നതിനു വേണ്ടി തൊഴിലാളികൾ പോകുന്നുണ്ട്. കുളവാഴയുടെ ആധിക്യം കാരണം ഇപ്പോൾ ഇത് കുറഞ്ഞുവരുകയാണ്. കുളവാഴകൾ നീക്കം ചെയ്യൽ യജ്ഞം എന്ന പേരിൽ ഓരോ സമയത്തും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെങ്കിലും പ്രയോജനം കാണാറില്ല. വാഴകൾ നീക്കംചെയ്തു ദിവസങ്ങൾക്കുള്ളിൽ അടുത്തത് മുളച്ചു പൊങ്ങുകയാണ്. കൃത്യമായി കായൽ സംരക്ഷണ സമിതിക്ക് രൂപം നൽകി കുളവാഴകൾ നീക്കം ചെയ്യുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ വെള്ളായണി കായലിൽനിന്ന് വെള്ളം എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം കുളവാഴകൾ നിറയുന്ന അവസ്ഥയുമുണ്ട്. കുറച്ചുനാൾ കൂടി കഴിയുമ്പോൾ വള്ളങ്ങൾക്കും വഞ്ചികൾക്കുമടക്കം ഇറങ്ങാൻ സാധിക്കാത്ത വിധം കുളവാഴകളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
