Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:29 AM IST Updated On
date_range 11 April 2022 5:29 AM ISTവെറുപ്പും വിദ്വേഷവും വളർത്തി മനുഷ്യർ ഭിന്നിക്കരുത് -പാളയം ഇമാം
text_fieldsbookmark_border
തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും വളർത്തി മനുഷ്യർ ഭിന്നിക്കുന്നതിനു പകരം ഒരുമിച്ചിരിക്കാനും ഒന്നിപ്പിക്കാനും റമദാൻ പ്രേരകമാകണമെന്ന് പാളയം ഇമാം മൗലവി ഡോ. വി.പി. സുഹൈബ്. 'റമദാൻ- ഒരുമയുടെ സന്ദേശം' എന്ന വിഷയത്തിൽ ഖുർആൻ അക്കാദമി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമി പ്രസിഡന്‍റ് എം. ഖുത്തുബ് അധ്യക്ഷതവഹിച്ചു. കെ.എ.എം.എ. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, മുൻ സംസ്ഥാന അറബിക് സ്പെഷൽ ഓഫിസർ എം. ഇമാമുദ്ദീൻ, വിഴിഞ്ഞം പോർട്ട് മുൻ മാനേജിങ് ഡയറക്ടർ സിജാവുദ്ദീൻ, എസ്. നിഹാസ്, ജാഫർ കുട്ടി, അബ്ദുൽ സമദ്, അയിഷ ബീവി, കഷ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു. 'സകാത് ഫണ്ട് അർഹരിൽ എത്തിക്കണം' തിരുവനന്തപുരം: ഇസ്ലാം അനുശാസിക്കുന്ന വിധത്തിൽ സകാത് ഫണ്ട് അർഹരിലെത്തിക്കാൻ സൂക്ഷ്മത പുലർത്തണമെന്ന് സ്നേഹതീരം പ്രസിഡന്‍റ് ഇ.എം. നജീബ് പറഞ്ഞു. സ്നേഹതീരത്തിന്‍റെ സംഘടിത സകാത് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹതീരം വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ പെരേരയിൽനിന്ന് ആദ്യ തുക അദ്ദേഹം സ്വീകരിച്ചു. സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ, ട്രഷറർ എസ്. അബ്ദൂൽ ലത്തീഫ്, വൈസ് പ്രസിഡന്‍റുമാരായ എ. നസറുല്ല, ഡോ.ഷെരീഫാ സലാം, സുനില്‍ ഹസന്‍, ഡോ. എൻ. നഹാസ്, സെക്രട്ടറിമാരായ എഫ്. ഷെഫിയുല്ല, എന്‍.എം. അയിഷ, എ.എം. ഇക്ബാൽ, എം. ബഷറുല്ല, അസി. ട്രഷറർ എം.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ മാസത്തിൽ കുടുംബസംഗമം അൽസാജ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story