Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:43 AM IST Updated On
date_range 10 April 2022 5:43 AM ISTനവീകരിച്ച ജോയ് ആലുക്കാസ്- ജോളി സിൽക്സ് ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsbookmark_border
കൊല്ലം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെയും പട്ടുവസ്ത്രങ്ങളുടെ മുന്‍നിര ദാതാക്കളായ ജോളി സില്‍ക്സിന്‍റെയും നവീകരിച്ച ഷോറൂം കൊല്ലം കോണ്‍വെന്‍റ് ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏപ്രില്‍ 13 വരെ ജോയ് ആലുക്കാസില്‍ നിന്നും 50,000 രൂപക്ക് മുകളിലുള്ള പർച്ചേസുകള്‍ നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 200 മില്ലി ഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൊല്ലത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടാണ് നവീകരിച്ച ഷോറൂമുമായി വീണ്ടും ജോയ് ആലുക്കാസെത്തിയിരിക്കുന്നതെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വിപുലമായ ഷോറൂമിന് പുറമെ വിശാലമായ കാര്‍ പാര്‍ക്കിങ് സംവിധാനവും പുതിയ ഷോറൂമിന്‍റെ സവിശേഷതയാണ്. ഉപഭോക്താക്കള്‍ക്ക് അനായാസവും ആസ്വാദ്യകരവുമായ ഷോപ്പിങ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ഷോറൂമുകള്‍ തുറന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ആലുക്കാസ് വര്‍ഗീസ് ജോയ് പറഞ്ഞു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി, കൗൺസിലർ ഹണി ബഞ്ചമിന്‍, യുവജനക്ഷേമ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, എൻ.എസ്.എസ് കൊല്ലം യൂനിയന്‍ പ്രസിഡന്‍റ് ഡോ. ജി. ഗോപകുമാര്‍, എസ്.എന്‍.ഡി.പി യൂനിയന്‍ കൊല്ലം പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍, കൊല്ലം വലിയപള്ളി ഇമാം എ. നൗഷാദ് മന്നാനി, വ്യാപാരി വ്യവസായി യൂനിയന്‍ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, ജോയ് ആലുക്കാസ് മാര്‍ക്കറ്റിങ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനീഷ് വര്‍ഗീസ്, ജോയ് ആലുക്കാസ് റിട്ടെയില്‍ മാനേജര്‍ രാജേഷ് കൃഷ്ണന്‍, റീജനല്‍ മാനേജര്‍ ജോളി സില്‍ക്ക്‌സ് ആര്‍. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story