Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ വിശേഷം

റമദാൻ വിശേഷം

text_fields
bookmark_border
അമ്പലത്തറ: നോമ്പുതുറക്ക് വിഭവങ്ങളൊരുക്കാന്‍ വീട്ടടുക്കളകള്‍ സജീവമായിരുന്ന കാലം ഓർമയായി. ഫോണ്‍വിളിച്ചോ മെസേജ്​ അയച്ചോ വീട്ടുമുറ്റത്ത് ഇഷ്ടവിഭവങ്ങള്‍ ചൂടോടെ എത്തുന്ന കാലത്ത്​ അടുക്കളക്ക്​ എന്ത്​ പ്രസക്തി. ആവശ്യവെങ്കില്‍ അത്താഴവും വീട്ടിലെത്തുന്ന തരത്തില്‍ പുതുതലമുറയില്‍ കാര്യങ്ങൾ ഹൈടെക്കായി. ഇതരസ്ഥലങ്ങളില്‍നിന്ന്​ നഗരത്തില്‍ വന്ന്​ താമസിക്കുന്നവരിൽ അധികവും ഇത്തരം സേവനങ്ങളാണ്​ ഉപയോഗപ്പെടുത്തുന്നത്​. നഗരത്തില്‍ നോമ്പുതുറ വിഭങ്ങളുടെ സ്പെഷല്‍ പാക്കേജുകളുമായി ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും സജീവമാണ്​. നോമ്പുതുറക്ക് ഒരുമണിക്കൂർ മുമ്പ് വിഭവങ്ങള്‍ വീടുകളില്‍ എത്തിക്കും. വൈവിധ്യമാര്‍ന്ന മലബാർ വിഭവങ്ങൾക്കാണ്​ ആവശ്യക്കാർ ഏറെ. മലബാര്‍ മേഖലകളില്‍നിന്ന്​ എത്തി തലസ്ഥാന നഗരത്തില്‍ വീടുകള്‍ വാടകക്കെടുത്ത് വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന സംഘങ്ങൾ ധാരാളമുണ്ട്​. ഇവിടങ്ങളില്‍ നേരിട്ട് എത്തിയാല്‍ വിലകുറച്ച് കിട്ടും. നോമ്പ്തുറക്ക് പള്ളികളിലും മാറ്റം പ്രകടമാണ്. മുമ്പ്​ കാരക്കയും പച്ചവെള്ളവും മണ്‍ചട്ടിയിലെ നോമ്പുകഞ്ഞിയും അരിപത്തിരി, ഒറട്ടി, ഇടിയപ്പം, അപ്പം, സമോസ, ഇലയട തുടങ്ങിയവയായിരുന്നു തെക്കൻ കേരളത്തിലെ വിഭവങ്ങള്‍. എന്നാല്‍, ഇപ്പോൾ വിദേശ ഈത്തപ്പഴങ്ങളും പഴവർഗങ്ങളും മുതല്‍ അറേബ്യന്‍, ചൈനീസ് ഭക്ഷണ വിഭവങ്ങള്‍ വരെയാണ് നോമ്പ്തുറക്ക് എത്തുന്നത്. ഉന്നക്കാ, കിളിക്കൂട്​, കോഴിയട, പഴംനിറച്ചത്​, മുട്ടമസാല, മുട്ടസുര്‍ക്ക, ഇറച്ചിപത്തിരി തുടങ്ങിയവയും ഒരു ഫോണ്‍കോളില്‍ വീട്ടുമുറ്റത്ത് എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story