Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെ​ന്നൈ സൂപ്പർ...

ചെ​ന്നൈ സൂപ്പർ ഫാസ്റ്റ്​ ഓടിത്തുടങ്ങുന്നു

text_fields
bookmark_border
തിരുവനന്തപുരം:​ കോവിഡിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്​ (22207), തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്​ (22208) എന്നിവ രണ്ടു വർഷത്തെ ഇടവേളക്കു​ ശേഷം വീണ്ടും ഓടിത്തുടങ്ങുന്നു. ചെന്നൈയിൽനിന്ന്​ വൈകീട്ട്​ നാലിന്​ പുറ​പ്പെടുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം ബൈവീക്ക്​ലി സൂപ്പർഫാസ്റ്റ്​ (22207) ഈ മാസം 15 മുതൽ സർവിസ്​ ആരംഭിക്കും. പാലക്കാട്​, തൃ​ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിങ്ങനെയാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ. തിരുവനന്തപുരത്തുനിന്ന്​ രാത്രി 7.15ന്​ പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ ബൈവീക്ക്​ലി സൂപ്പർഫാസ്റ്റ്​ (22208) ഏ​പ്രിൽ 17 മുതൽ ഓടിത്തുടങ്ങും. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്​ എന്നിങ്ങനെയാണ്​ കേരളത്തിലെ സ്​റ്റോപ്പുകൾ. ഒരു ഫസ്റ്റ്​ ക്ലാസ്​ എ.സി, രണ്ട്​ ടു ടയർ എ.സി, എട്ട്​ ത്രീ ടയർ എ.സി, രണ്ട്​ സെക്കൻഡ്​ ക്ലാസ്​ എന്നിങ്ങനെയാണ്​ കോച്ചുനില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story