Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി ലൈനിൽ നിന്ന്​...

വൈദ്യുതി ലൈനിൽ നിന്ന്​ റോഡ് വക്കിലെ മരത്തിന്​ തീ പിടിച്ചു

text_fields
bookmark_border
വൈദ്യുതി ലൈനിൽ നിന്ന്​ റോഡ് വക്കിലെ മരത്തിന്​ തീ പിടിച്ചു
cancel
കല്ലമ്പലം: വൈദ്യുതി ലൈനിൽനിന്ന്​ റോഡ് വക്കിലെ മരത്തിന്​ തീ പിടിച്ചു. ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം വ്യാഴാഴ്ച പുലർച്ച ആറിനാണ് സംഭവം. മണമ്പൂർ പഞ്ചായത്ത്‌ പരിധിയിൽ അഞ്ചാം വാർഡിലാണ് ഈ പ്രദേശം. റോഡ് വശത്തുനിന്ന് മാവിന്റെ വലിയ കൊമ്പിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരം വെള്ളമൊഴിച്ച് തീ അണച്ച് അപകട സാധ്യത ഒഴിവാക്കി. പുലർച്ച കാക്കകൾ വൈദ്യുതി കമ്പിയിലും സമീപത്തു കൂടി കടന്നുപോകുന്ന 11 കെ.വി ലൈനിലും തട്ടി തീപ്പൊരിയുണ്ടാകുകയും തുടർന്ന് സമീപത്തുനിന്ന മരത്തിന്റെ ശിഖരത്തിൽ വൈദ്യുതി കമ്പി തട്ടി തീ പിടിക്കുകയായിരുന്നെന്നാണ് നിഗമനം. മരത്തിൽ ഇനിയും വൈദ്യുതി കമ്പി തട്ടാനും ഇത്തരത്തിൽ ഇനിയും തീ പിടിക്കാനുമുള്ള സാധ്യത മനസ്സിലാക്കി നാഷനൽ ഹൈവേ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും കത്ത് കൊടുത്ത് അടിയന്തരമായി മരത്തിന്റെ ശിഖരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചതായി വാർഡ്​ മെംബർ റാഷിദ്‌ അറിയിച്ചു. Twatl fire force വൈദ്യുതി ലൈനിൽ നിന്നും മരത്തിൽ ഉണ്ടായ തീ പിടിത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story