Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടാം നിവർത്തന...

രണ്ടാം നിവർത്തന പ്രക്ഷോഭ പദയാത്രക്ക്​ തിരുവനന്തപുരത്ത്​ സമാപനം

text_fields
bookmark_border
തിരുവനന്തപുരം: എയ്​ഡഡ്​ സെക്ടർ സംയുക്ത സമരസമിതി നടത്തിയ രണ്ടാം നിവർത്തന പ്രക്ഷോഭ പദയാത്രക്ക്​ തലസ്ഥാനത്ത്​ സമാപനം. മാർച്ച്​ 15 മുതൽ കാസർകോട്​ നിന്നാണ്​ പദയാത്ര ആരംഭിച്ചത്​. എയ്​ഡഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടുക, സ്​പെഷൽ റിക്രൂട്ട്​മെന്‍റ്​ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര. പ്രതിവർഷം 18433 കോടി രൂപ ശമ്പളമായും പെൻഷനായും ചെലവഴിക്കപ്പെടുന്ന എയ്​ഡഡ്​ മേഖലയിൽ സർക്കാർ ഒത്താ​ശയോടെ നടത്തുന്ന അനധികൃത നിയമനങ്ങളും നിയമലംഘനങ്ങളും അവസാനിപ്പിക്കണമെന്ന്​ സമരസമിതി ആവശ്യപ്പെട്ടു. സന്തോഷ്​ പാലത്തുംപാടൻ, ഷാജി കെ.കെ. ആശാരി, പി.എം. രവികുമാർ മാങ്കാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പദയാത്ര. കാളിമല തീർഥാടനം ഞായറാഴ്ചമുതൽ വെള്ളറട: കാളിമല ദക്ഷിണ ഭാരത തീർഥാടന മഹോത്സവം​ 2022 ഏപ്രിൽ 10 മുതൽ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമുദ്രനിരപ്പിൽനിന്ന്​ ഏകദേശം 3500 അടി ഉയരത്തിൽ കേരള-തമിഴ്​നാട്​ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കാളിമല ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്രപൗർണമി ഏപ്രിൽ 16ന്​ നടക്കും. ശനിയാഴ്ച രാവിലെ 10.15 മുതൽ ട്രസ്റ്റ്​ പ്രസിഡന്‍റ്​ സി. രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചിത്രപൗർണമി സദസ്സ്​​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനും ബി.ജെ.പി തമിഴ്​നാട്​ പ്രസിഡന്‍റും മുൻ ഐ.പി.എസ്​ ഓഫിസറുമായ അണ്ണാമല കൂപ്പുസ്വാമിയും ഉദ്​ഘാടനം ചെയ്യും. സുജിത്​ കുമാർ, സുബിലാൽ, ഗോവർദ്ധനൻ, എം. ജയകുമാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story