Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹുനില മന്ദിരത്തിന്റെ...

ബഹുനില മന്ദിരത്തിന്റെ ഉദ്​ഘാടനവും പ്രാർഥന മന്ദിരത്തിന്റെ ശിലാസ്ഥാപനവും

text_fields
bookmark_border
ബഹുനില മന്ദിരത്തിന്റെ ഉദ്​ഘാടനവും പ്രാർഥന മന്ദിരത്തിന്റെ ശിലാസ്ഥാപനവും
cancel
കോവളം: കുന്നുംപാറ മഠത്തിന്റെ താഴ്വരയിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂനിയൻ പണികഴിപ്പിച്ച നടന്നു. വാഴമുട്ടത്ത് നടന്ന ചടങ്ങിൽ കോവളം യൂനിയൻ മന്ദിരോദ്​ഘാടനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കോവളം യൂനിയൻ പണി കഴിപ്പിക്കുന്ന പ്രാർഥന മന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി രക്ഷാധികാരി പ്രീതി നടേശൻ നിർവഹിച്ചു. ജനറൽ സെക്രട്ടറിയായി 25 വർഷം തികച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോവളം യൂനിയന്റെ രജത ജൂബിലി പുരസ്കാരം മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു. എം. വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കോവളം യൂനിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂനിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സ്വാഗതവും കോവളം യൂനിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട വ്യക്തികളെ യൂനിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ ആദരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, പന്തളം യൂനിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ്, കോവളം യൂനിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ, വനിതാ സംഘം കേന്ദ്രസമിതി ട്രഷറർ ഗീത മധു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story