Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിലിണ്ടര്‍...

സിലിണ്ടര്‍ പൊട്ടി​ത്തെറിച്ച് കെട്ടിടം തകര്‍ന്നു; നാലംഗ കുടുംബം ഇറങ്ങിയോടി

text_fields
bookmark_border
കാട്ടാക്കട: പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലംഗ കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക കെട്ടിടം തകര്‍ന്നു. ആമച്ചൽ വേലഞ്ചിറ സ്വദേശി പ്രകാശിന്‍റെ താല്‍ക്കാലിക വീട്ടില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. രാത്രി ഒമ്പത്​ മണിയോടെ പാചകവാതകം ചോർന്ന്​ വീട്ടിനുള്ളില്‍ തീപടര്‍ന്നു. ഇതോടെ, രണ്ടുകുട്ടികളും രക്ഷാകർത്താക്കളും വീട്ടിനുപുറത്തിറങ്ങി. പ്രകാശ് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരാൻ തുടങ്ങി. ഇതോടെ, പ്രകാശ് ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടി. ഇതിനിടെ നാട്ടുകാര്‍ അഗ്​നിരക്ഷാ സേനയെ വിവരം അറിയിച്ചതിനിടെ, ഉഗ്രസ്ഫോടനത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷൻ കാർഡ് ഉൾപ്പെടെ രേഖകൾ, പുസ്തകങ്ങൾ, മൊബൈൽ ഉൾപ്പടെയുള്ളവ ചാമ്പലായി. കാട്ടാക്കടയിൽനിന്ന്​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ഡിനു മോൻ, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബർണാഡ്, വിനോദ്, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ktda- gas-blast prakash ചിത്രം.പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച് നശിച്ച ആമച്ചല്‍ പ്രകാശിന്‍റെ താല്‍ക്കാലിക വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story