Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:34 AM IST Updated On
date_range 8 April 2022 5:34 AM ISTസ്നേഹവേദിയായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ വിരുന്ന്
text_fieldsbookmark_border
*സ്നേഹവും സാഹോദര്യവും ചേർത്തുപിടിക്കണമെന്ന് ഇഫ്താർ സന്ദേശം തിരുവനന്തപുരം: വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ഒരുക്കിയ ഇഫ്താർ വിരുന്ന് സാഹോദര്യത്തിന്‍റെ സ്നേഹവേദിയായി. തലസ്ഥാനത്ത് വ്യാഴാഴ്ച സംഘടിപ്പിച്ച നോമ്പുതുറയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ ഒത്തുകൂടി. നോമ്പുകാലത്തിന്‍റെ പുണ്യത്തെ സംബന്ധിച്ചും അത് സമൂഹത്തിൽ പകർന്നുനൽകുന്ന ആത്മചൈതന്യത്തെക്കുറിച്ചും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു. നമ്മുടെ ചുറ്റുപാടുകൾ ഇരുട്ടുകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. വെറുപ്പിന്‍റെയും വംശീയതയുടെയും വർഗീയ ദ്രുവീകരണത്തിന്‍റെയും ഇരുട്ടാണ് ചുറ്റിലും. അത് ഭേദിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശുദ്ധിയുടെ ദിനങ്ങളാണ് റമദാനെന്നും സമൂഹത്തിനുവേണ്ടി നന്മയും വെളിച്ചവും പ്രേജ്വലിപ്പിച്ച് കരുണയോടെ ജീവിക്കണമെന്നും തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ ചൂണ്ടിക്കാട്ടി. ഒരു മതത്തോടും സ്പർധപാടില്ലെന്നാണ് ഹിന്ദുമതത്തിന്‍റെ അടിസ്ഥാന തത്ത്വമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇസ്ലാം എന്ന് കേൾക്കുമ്പോൾ തീവ്രവാദിയാണെന്ന് പ്രചരിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതരമതസ്ഥർ തമ്മിലെ കൂടിച്ചേരലുകൾ കുറഞ്ഞതാണ് നമുക്കിടയിലെ അകലങ്ങൾക്കും വിദ്വേഷങ്ങൾക്കും കാരണമെന്ന് സ്വാമി അശ്വതി തിരുനാൾ ചൂണ്ടിക്കാട്ടി. നന്മയും പരസ്പവിശ്വാസവും ഊട്ടിയുറപ്പിക്കാൻ നോമ്പിനും ഇഫ്താർ സംഗമങ്ങൾക്കും കഴിയട്ടെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഐക്യത്തിന്‍റെയും മതസഹിഷ്ണുതയുടെയും സന്ദേശമാണ് ഇഫ്താർ സംഗമങ്ങൾ നൽകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ചെറിയാൻ ഫിലിപ്പ്, സി.എം.പി നേതാവ് സി.പി. ജോൺ, മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൽ ശുക്കൂർ മൗലവി അൽ കാസിമി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, എൻ. ശക്തൻ, എച്ച്. ഷഹീർ മൗലവി, കടയ്ക്കൽ ജുനൈദ്, പ്രഫ. ജമാൽ മുഹമ്മദ്, ഹമീദ് വാണിയമ്പലം, ഇ.എം. നജീബ്, നാസർ കടയറ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ടി.യു. രാധാകൃഷ്ണൻ, സന്തോഷ്കുമാർ, താജുദ്ദീൻ, അമീൻ മൗലവി, ഹബീബ് മുഹമ്മദ്, ഡോ. കായംകുളം യൂനുസ്, ആര്യാടൻ ഷൗക്കത്ത്, പ്രഫ. കെ.എം. ജലീൽ, ഇ.പി. അബൂബക്കർ അൽകാസിമി, ജെ.കെ. ഹസീന, രാകേന്ദു, ജി.എസ്. പ്രദീപ്, കെ.എ. ഷാജി, മുഹമ്മദ് ഹനീഷ് ഐ.എ.എസ്, കെ.എ. ഷെഫീക്ക്, സുരേന്ദ്രൻ കരിപ്പുഴ, ജേക്കബ് ജോർജ്, ജെ. രഘു തുടങ്ങിയവർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബുറഹ്മാൻ സ്വാഗതം പറഞ്ഞു. tvgpb4 ജമാഅത്തെ ഇസ്ലാമി കേരള തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത കരമന ജുമാമസ്ജിദ് ഇമാം അമീനുദ്ദീൻ മൗലവി, സ്വാമി അശ്വതി തിരുനാൾ, ഹമീദ് വാണിയമ്പലം, ജമാഅത്തെ ഇസ്ലാമി വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ പെരിങ്ങാടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, ആര്യാടൻ ഷൗക്കത്ത്, അടൂർ ഗോപാലകൃഷ്ണൻ, ചെറിയാൻ ഫിലിപ്പ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story