Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒമ്പത്​ വയസ്സുകാരിയെ...

ഒമ്പത്​ വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്​

text_fields
bookmark_border
തിരുവനന്തപുരം: ഒമ്പത്​ വയസ്സുകാരിയെ പട്ടാപ്പകൽ ഓട്ടോറിക്ഷക്കുള്ളിൽവെച്ച്​ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാവസാനംവരെ കഠിനതടവും 75,000 രൂപ പിഴയും. പന്ത്രണ്ട് വയസ്സിന്​ താഴെയുള്ള കുട്ടിയെ പലതവണ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവിനും കൂടി ശിക്ഷിച്ചിട്ടുണ്ട്. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ ടി.സി 10/1805 ൽ ത്രിലോക് എന്ന അനിയെയാണ് (53) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക ശിക്ഷ അനുഭവിക്കണം. 2012 നവംബർ മുതൽ 2013 മാർച്ച്​ വരെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. നാലാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോറിക്ഷയിലാണ്​ സ്കൂളിലേക്ക്​ കൊണ്ടുപോകുകയും വരികയും ചെയ്തിരുന്നത്​. കോട്ടയ്ക്കകം പത്മവിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓട്ടോറിക്ഷക്കുള്ളിൽവെച്ച് പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തു. ഒരുതവണ കൂട്ടുകാരനെ വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിക്കാൻ പ്രതി വേണ്ട ഒത്താശ ചെയ്തു. ലോഡ്ജിൽ കൊണ്ടുപോയി മയക്കിയും പീഡിപ്പിച്ചു. കുട്ടി എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തര പീഡനത്തിൽ കുട്ടിയുടെ സ്വകാര്യഭാഗത്ത്​ അണുബാധയുണ്ടായി. ഓട്ടോക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അധ്യാപിക വിവരം ആരാഞ്ഞപ്പോഴാണ്​ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ല. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. ഫോർട്ട് സി.ഐ ആയിരുന്ന എസ്.വൈ. സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. IMG-20220407-WA0070.jpg ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട പ്രതി ത്രിലോക് എന്ന അനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story