Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:31 AM IST Updated On
date_range 8 April 2022 5:31 AM ISTറൂട്രോണിക്സിൽ കമ്പ്യൂട്ടർ പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ സാധ്യതയുള്ളതും വിവിധ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി, ഡി.ടി.പി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ജി.എസ്.ടി), പിഡികാഡ് (ഓട്ടോകാഡ്) കോഴ്സുകൾക്കും കേരള സർക്കാർ അംഗീകരിച്ച കമ്പ്യൂട്ടർ ടി.ടി.സി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, വെബ് ആൻഡ് ഗ്രാഫിക് ഡിസൈനിങ്, ആർക്കിടെക്ച്ചറൽ ബിൽഡിങ് ഡിസൈൻ, 2D, 3D അനിമേഷൻ കോഴ്സുകൾക്കുമാണ് പ്രവേശനം. പട്ടികവിഭാഗങ്ങളിലുള്ളവർക്ക് സൗജന്യമായും മറ്റ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് 20 ശതമാനംവരെ ഫീസിളവോടെയും പ്രവേശനം നേടാം. വിശദവിവരങ്ങൾക്കും പ്രവേശനത്തിനും അപേക്ഷകർ പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പഠിക്കാനാഗ്രഹിക്കുന്ന കോഴ്സ്, പരിശീലനകേന്ദ്രം എന്ന ക്രമത്തിൽ 9072767005 എന്ന നമ്പറിലേക്ക് എസ്.എം.എസ് / വാട്സ്ആപ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story