Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.എസ്​.പി മാർച്ചും...

ആർ.എസ്​.പി മാർച്ചും ധർണയും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ ക്രമാതീതമായ വിലവർധനവിനെതിരെ ആർ.എസ്.പി തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. വാഗ്ദാന ലംഘനങ്ങൾക്ക് നൊ​ബേൽ സമ്മാനം ഏർപ്പെടുത്തിയിരുന്നു എങ്കിൽ പ്രഥമ പരിഗണന നരേന്ദ്ര മോദിക്ക് ലഭിക്കുമായിരുന്നുവെന്ന് ഉദ്​ഘാടനം ചെയ്ത ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം വി.ശ്രീകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എസ്. സനൽകുമാർ, കെ.ജയകുമാർ, കെ. ചന്ദ്രബാബു, വിനോബ താഹ, പി. ശ്യാംകുമാർ, എസ്.എസ്.സുധീർ, എ.ശ്രീധരൻ, കരിക്കകം സുരേഷ്, എസ്. ഗോപൻ, പൂന്തുറ സജീവ്, സൂസി രാജേഷ് എന്നിവർ സംസാരിച്ചു. കെ. രഘുനന്ദനൻ തമ്പി, കെ.ബിന്നി, കരകുളം ജയചന്ദ്രൻ, വിനോബ ശശി, കല്ലറ അനിൽ, ശശികുമാർ, പാപ്പനംകോട് ശിവരാജൻ, വിഴിഞ്ഞം വർഗീസ്, വിജയകൃഷ്ണൻ എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story