Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവളർത്തുപോത്തിനെ...

വളർത്തുപോത്തിനെ ആക്രമിച്ചതായി പരാതി

text_fields
bookmark_border
ആറ്റിങ്ങൽ: വളർത്തുപോത്തിനെ സാമൂഹികവിരുദ്ധർ ക്രൂരമായി മർദിച്ചതായി പരാതി. മുദാക്കൽ അയിലം കല്ലൂർക്കോണം മുസ്​ലിം പള്ളിക്ക്​ സമീപം മുബീന മൻസിലിൽ അഹമ്മദ് കബീറാണ് ഇതുസംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. പോത്തിനെ മേയാൻ കെട്ടിയിരുന്ന റബർ മരത്തിൽ കൂട്ടിക്കെട്ടിയിട്ട് തടികൊണ്ട് കാലുകളിലും ശരീരത്തും മാരകമായി മർദിക്കുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ്​ പോത്തിനെ കെട്ടിയിരുന്നതിനു സമീപം ഒരാൾ സ്കൂട്ടർ കൊണ്ടുവെച്ചു. അത് പോത്ത് മറിച്ചിട്ടു. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് പോത്തിനെ മർദിക്കാൻ കാരണം. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story