Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിന്നോട്ടെടുത്ത കാർ...

പിന്നോട്ടെടുത്ത കാർ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

text_fields
bookmark_border
പിന്നോട്ടെടുത്ത കാർ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
cancel
പാലോട് ബിവറേജസ് വിൽപനശാലക്ക്​ മുന്നിലാണ്​ അപകടം പാലോട്: പിന്നോട്ടെടുത്ത കാർ ശരീരത്തിൽ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. കരിമൺകോട് തേക്കുംമൂട് മൂന്നുസെന്റ് കോളനിയിൽ സുന്ദരൻ (52) ആണ് മരിച്ചത്. പാലോട് ബിവറേജസ് വിൽപനശാലക്ക് മുന്നിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബിവറേജസ് വിൽപനശാലയിൽ എത്തിയവർ മദ്യം വാങ്ങിയശേഷം കാർ പിന്നോട്ടെടുക്കവെയാണ് അപകടം. നിലത്ത്‌ കിടന്ന സുന്ദരന്റെ ശരീരത്തിലേക്ക് പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. പിന്നിൽ ആൾ കിടക്കുന്നത്​ കൂടിനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും കാറിലുള്ളവർ കേട്ടില്ല. ഗുരുതരമായി പരിക്കേറ്റ സുന്ദരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വാഹനം ഓടിച്ച ആൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പാലോട് ജങ്​ഷനിലും പരിസരത്തും കടകളിൽ ചെറിയ ജോലികൾ ചെയ്ത്​ ജീവിച്ചുവരികയായിരുന്നു സുന്ദരൻ. മരണവിവരം അറിയിക്കാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരി ചികിത്സയിൽ ആശുപത്രിയിലാണെന്ന് പറയുന്നു. ഫോട്ടോ :സുന്ദരൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story