Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:34 AM IST Updated On
date_range 7 April 2022 5:34 AM ISTമണ്ണെണ്ണ വിലവർധന പിൻവലിക്കണം -മാങ്കോട് രാധാകൃഷ്ണൻ മാങ്കോട് രാധാകൃഷ്ണൻ
text_fieldsbookmark_border
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്ന മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. മണ്ണെണ്ണ വിലവർധനക്കെതിരെ മത്സ്യത്തൊഴിലാളി യൂനിയനും സി.പി.ഐ വിഴിഞ്ഞം ലോക്കൽ കമ്മിറ്റിയും സംയുക്തമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെയും കുടുംബത്തെയും ആത്മഹത്യയിലേക്കു തള്ളിവിടുന്നതാണ് ഈ വിലവർധന. കോവിഡ് മഹാമാരിയിൽ ജീവിതം തകർന്ന മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിതം പച്ചപിടിപ്പിച്ചു കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ഇരുട്ടടിപോലെ മണ്ണെണ്ണയുടെ വില ക്രമാതീതമായി വർധിപ്പിച്ചത്. ശക്തമായി പ്രതിഷേധിക്കാനും സമരം ചെയ്യാനും ആൾക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി നെൽസൺ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ആർ.എസ്. ജയൻ, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി സി.എസ്. രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ. സിന്ധുരാജൻ, പ്രസിഡന്റ് നെല്ലി വിള വിജയൻ, മത്സ്യത്തൊഴിലാളി നേതാക്കളായ റോബിൻസൺ, ജസ്റ്റിൻ, ജോസ്, ആന്റണി ഡൊമനിക്, അരുൾദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story