Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM ISTഒരു ജീവനക്കാരനെയും പിരിച്ചുവിടാന്‍ അനുവദിക്കില്ല -തമ്പാനൂര്‍ രവി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ലെന്ന് ടി.ഡി.എഫ്. യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ 42,000 ജീവനക്കാരുണ്ടായിരുന്ന കോര്‍പറേഷനിലിപ്പോള്‍ 27,000 ജീവനക്കാരാണുള്ളത്. കോടതിക്കേസുകളില്‍ ഒത്തുകളിച്ച് 8600 താൽക്കാലികക്കാരെ പിരിച്ചുവിട്ടു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ 6000 പേര്‍ക്ക് പകരം നിയമനം നല്‍കിയില്ല. 5300 ഷെഡ്യൂളുകള്‍ ഓടിയിരുന്ന കെ.എസ്.ആർ.ടി.സിയില്‍ ഇപ്പോള്‍ 3400 എണ്ണമാണ് ഓടുന്നത്. ഓടിക്കൊണ്ടിരുന്ന ഒന്നാന്തരം ബസുള്‍പ്പെടെ 2885 ബസുകള്‍ കൂട്ടിയിട്ട് നശിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചുവാങ്ങിയ ബസുകള്‍ കെസ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നു. ഇവിടെ ജീവനക്കാരെ പിരിച്ചുവിടണമെന്നു പറയുന്നവര്‍ ഈ പുതിയ കമ്പനിയില്‍ നൂറുകണക്കിന് പാര്‍ട്ടിക്കാരെ പുറംവാതിലിലൂടെ നിയമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story