Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:40 AM IST Updated On
date_range 6 April 2022 5:40 AM ISTമുദാക്കലിൽ വീട് കുത്തിത്തുറന്ന് പത്തുപവൻ കവർന്നു
text_fieldsbookmark_border
ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ ഇളമ്പ എച്ച്.എസ്.എസിനുസമീപം വീട്ടിൽ വൻ കവർച്ച; പത്തുപവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. മണിരാജിന്റെ വൃന്ദാവനം വീട്ടിലാണ് മോഷണം നടന്നത്. മണിരാജ് ഗൾഫിലാണ്. ഭാര്യ സിനിയും രണ്ടുപെൺമക്കളുമാണ് താമസം. കഴിഞ്ഞദിവസം ഇവർ അമുന്തിരത്തെ കുടുംബവീട്ടിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തുമ്പോൾ വീടിന്റെ മുൻവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വീട്ടിൽ അലമാരയിലെ എല്ലാ സാധനങ്ങളും വലിച്ചുവാരി പുറത്തിട്ട നിലയിലാണ്. മുദാക്കൽ ഭാഗത്ത് മോഷണം പെരുകുന്നതായി നാട്ടുകാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് ചെമ്പൂര് ഷംസു സലാമിന്റെ വീട്ടിന്റെ കതക് തീയിട്ട് നശിപ്പിച്ചായിരുന്നു കവർച്ച. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story