Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:40 AM IST Updated On
date_range 6 April 2022 5:40 AM ISTമുടപുരം യു.പി സ്കൂളിൽ മികവുത്സവവും വാർഷികാഘോഷവും
text_fieldsbookmark_border
ആറ്റിങ്ങൽ: മുടപുരം ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ച മികവുത്സവവും വാർഷികാഘോഷവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർഥികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻ നായർ െമമന്റോയും മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിനിത, സുലഭ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പി. പവനചന്ദ്രൻ, എസ്.വി. അനിലാൽ, എൻ. രഘു, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി, ബി.എസ്. സജിതൻ, ഹിമ ആർ. നായർ എന്നിവർ സംസാരിച്ചു. മികവുകളുടെ ദൃശ്യാവിഷ്‌കാരം, കുട്ടികളുടെ കലാപരിപാടികൾ, സുരീലി ഹിന്ദി ഉത്സവം എന്നിവയും നടന്നു. Twatl mudapuram ups മുടപുരം ഗവ.യു.പി സ്കൂളിൽ നടന്ന മികവുത്സവവും വാർഷികാഘോഷവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
