Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:40 AM IST Updated On
date_range 6 April 2022 5:40 AM ISTശിവഗിരിയിൽ സെമിനാർ
text_fieldsbookmark_border
വർക്കല: ശ്രീനാരായണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 18ന് ശിവഗിരിയിൽ രാപകൽ ചർച്ച സംഘടിപ്പിക്കുന്നു. ശ്രീനാരായണ ദർശനം സിദ്ധാന്തവും പ്രയോഗവും, ഗുരുദേവ പ്രസ്ഥാനം ഇന്നലെ ഇന്ന് നാളെ എന്നതാണ് പ്രധാന ചർച്ചാ വിഷയം. കൂടാതെ ശ്രീനാരായണ ഗുരുവിനെയും പ്രസ്ഥാനത്തെയും തമസ്കരിക്കുന്ന പ്രവണതകൾ, വികലമായി വ്യാഖ്യാനിക്കൽ, ഗുരുശിഷ്യ വിവാദം, ഗുരുദേവ കൃതികൾ, ഗുരുദേവ ദർശനം, ഗുരുദേവ പ്രസ്ഥാനത്തിലെ പ്രശ്നങ്ങൾ, ഗുരുദേവ ദർശനവും സംവരണവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചർച്ച നടക്കും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മോഡറേറ്ററായിരിക്കും. സെമിനാറിൽ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർഥ, പിന്നാക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, ഡോ. അമൽ സി. രാജൻ, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എസ്. ഷാജി, ഡോ. അജയശേഖർ തുടങ്ങിയവർ ചർച്ച നയിക്കും. രാവിലെ ഒമ്പതിന് വിഷയാവതരണവും ഉച്ചക്ക് രണ്ടിന് പൊതുചർച്ചയും നടക്കും. ശ്രീശാരദാ പ്രതിഷ്ഠയുടെ 110ാം വാർഷികത്തിന്റെ ഭാഗമായുള്ള ശ്രീനാരായണ ധർമമീമാംസ പരിഷത്ത് 16,17 തീയതികളിൽ നടക്കുമെന്നും ഗുരുദേവ കൃതികളിൽ പഠന ക്ലാസുകളാണ് മുഖ്യ ഇനമെന്നും മഠം മീഡിയ ചെയർമാർ ഡോ.എം. ജയരാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story