Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:40 AM IST Updated On
date_range 6 April 2022 5:40 AM ISTഎസ്.എൻ കോളജിൽ ആർ.എസ്.എസ് ക്യാമ്പ്; ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
text_fieldsbookmark_border
ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു വർക്കല: എസ്.എൻ കോളജിൽ ആർ.എസ്.എസിന് ക്യാമ്പ് നടത്താൻ അനുമതി നൽകിയ മാനേജ്മൻെറ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. വട്ടപ്ലാംമൂട്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കോളജിനു മുന്നിൽ അവസാനിച്ചു. ആർ.എസ്.എസിന് ക്യാമ്പ് നടത്താൻ കോളജ് വിട്ടുനൽകിയതിലൂടെ ശ്രീനാരായണ മൂല്യങ്ങൾക്ക് വിപരീതമായ പ്രവർത്തനങ്ങളാണ് മാനേജ്മെന്റ് നടപ്പാക്കുന്നതെന്നും കോളജ് മാനേജ്‌മെന്റിനെതിരെയും പ്രിൻസിപ്പലിനെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. സൂരജ് അധ്യക്ഷത വഹിച്ചു. ലെനിൻ രാജ്, ഷാഹിൻ, മനുരാജ്, ശാലിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
