Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉല്‍പാദനം, വിറ്റുവരവ്,...

ഉല്‍പാദനം, വിറ്റുവരവ്, ലാഭം: ചരിത്ര നേട്ടവുമായി കെ.എം.എം.എല്‍

text_fields
bookmark_border
കൊല്ലം: ഉല്‍പാദനത്തിലും വിപണനത്തിലും ലാഭത്തിലും സര്‍വകാല റെക്കോഡ്​ നേട്ടം കൈവരിച്ച് കെ.എം.എം.എല്‍. ഈ സാമ്പത്തിക വര്‍ഷം 32,800 ടണ്‍ വില്‍പന നടത്തിയ സ്ഥാപനം 1058 കോടിയുടെ വിറ്റുവരവ് നേടി. 310.5 കോടിരൂപയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ ലാഭം. കെ.എം.എം.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും വിറ്റുവരവുമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 115 കോടിയായിരുന്നു ലാഭം. വിറ്റുവരവ് 783.5 കോടിയും. കമ്പനിയുടെ പ്രധാന ഉല്‍പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് (സിന്തറ്റിക് റൂട്ടൈല്‍) ഉല്‍പാദനത്തിലും സര്‍വകാല റെക്കോഡാണ് കമ്പനി നേടിയത്. 44,900 ടണ്‍ സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദനം നടത്തി. മിനറല്‍ സെപറേഷന്‍ യൂനിറ്റിൽനിന്ന്​ വേര്‍തിരിച്ചെടുക്കുന്ന സിലിമിനൈറ്റ് 6500 ടണ്‍ ഉല്‍പാദിപ്പിച്ചും റെക്കോഡ്​ നേട്ടം കൈവരിച്ചു. ശേഷിയുടെ 97.5 ശതമാനം ഉല്‍പാദനം നടത്താനായതും മാര്‍ക്കറ്റിങ്ങില്‍ വരുത്തിയ നയപരമായ മാറ്റങ്ങളുമാണ് കമ്പനിയെ നേട്ടത്തിലെത്തിച്ചത്. കെ.എം.എം.എല്ലിന്‍റെ മിനറല്‍ സെപറേഷന്‍ യൂനിറ്റിൽനിന്ന് ലഭിച്ച ഇല്‍മനൈറ്റിനു പുറമെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിൽ (ഐ.ആര്‍.ഇ) നിന്നും ലഭ്യമാക്കി. സിന്തറ്റിക്​ റൂട്ടൈല്‍ ഇത്തവണ പുറത്തുനിന്ന് വാങ്ങേണ്ടിവന്നില്ല. ഓക്സിജന്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചതും ലാഭം നേടാൻ സഹായിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story