Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി തകരാർ:...

വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്‌ട്രേഷൻ മുടങ്ങി

text_fields
bookmark_border
കാട്ടാക്കട: വൈദ്യുതി തകരാറിൽ കാട്ടാക്കട സബ് രജിസ്ട്രാർ ഓഫിസിൽ ചൊവ്വാഴ്ച രാവിലെ രജിസ്‌ട്രേഷൻ നടപടികൾ മുടങ്ങി. തിങ്കളാഴ്ചത്തെ മഴക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ മുടങ്ങിയ കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ഉച്ചക്ക്​ ശേഷമാണ് രജിസ്ട്രേഷന്‍ നടപടികള്‍ പുനരാരംഭിച്ചത്. മഴയിൽ മിനി സിവിൽ സ്റ്റേഷനിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നത് പതിവാണ്. താലൂക്ക്​ ഓഫിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി-ഇന്‍റര്‍നെറ്റ് തകരാറിലാകുന്നത് പതിവാകുന്നതും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങൾ തടസ്സപ്പെടുന്നതും പതിവ് പരാതിയായി തീര്‍ന്നിട്ടും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല. Vinod chith
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story