Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:37 AM IST Updated On
date_range 6 April 2022 5:37 AM ISTവാമനപുരം നദി പുനരുജ്ജീവനം; പദ്ധതിയുടെ രൂപരേഖ തയാറായി
text_fieldsbookmark_border
30 സ്ഥലങ്ങളില്‍ ചെറുകിട ഹൈഡ്രോ േപ്രാജക്ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് എനര്‍ജി മാനേജ്‌മെന്റ് വെഞ്ഞാറമൂട്: വാമനപുരം നദി പുനരുജ്ജീവന പദ്ധതിയുടെ അന്തിമ രൂപരേഖ തയാറായി. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രേഖ തയാറാക്കിയത്. പഠനത്തിനായി നിയോഗിച്ച സ്ഥാപനങ്ങളില്‍ ഒന്നായ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 25.50 കോടി രൂപ െചലവില്‍ ആറ് ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും 4.78 കോടി രൂപ െചലവില്‍ അഞ്ച് സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്നതിനെക്കുറിച്ചും 23 കോടി രൂപ െചലവില്‍ 39 സ്ഥലങ്ങളില്‍ നദിയുടെ വശങ്ങള്‍ ബലപ്പെടുത്തുന്നതിനെക്കുറിച്ചും 12.55 കോടി രൂപ െചലവില്‍ 50 കുളിക്കടവുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പരാമര്‍ശിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 57.28 കോടി രൂപ െചലവില്‍ 247 തോടുകള്‍ നവീകരിക്കുന്നതിനെക്കുറിച്ചും 21.58 കോടി രൂപ െചലവില്‍ 120 കുളങ്ങളുടെ നവീകരണത്തെ സംബന്ധിച്ചും 3.70 കോടി രൂപ െചലവില്‍ 31 തടയണകള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ചും 4.06 കോടി രൂപ െചലവില്‍ 44 തടയണകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചുമാണ് പരാമര്‍ശം. നാട്പാക് ആറ് കോടി രൂപ െചലവില്‍ ഏഴ് കടവുകള്‍, 1.48 കോടി രൂപ െചലവില്‍ നദിയിലെ മണ്ണ് നീക്കം ചെയ്യൽ, 23.79 കോടി രൂപ െചലവില്‍ നടപ്പാത നിര്‍മാണം, 25 കോടി രൂപ െചലവില്‍ അഞ്ച് സ്ഥലങ്ങളില്‍ പാര്‍ക്കുകളും പാലങ്ങളും, 18.63 കോടി രൂപ െചലവില്‍ കടവുകളുടെ വികസനം, രണ്ട് കോടി രൂപ ചെലവില്‍ ഇരിപ്പിടങ്ങള്‍, 5.54 കോടി രൂപ െചലവില്‍ ലോവര്‍ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം വികസന പദ്ധതികള്‍ക്കും 20 കോടി രൂപ മുടക്കി പാലോടിന് സമീപം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനും 0.55 കോടി െചലവില്‍ പാലങ്ങളുടെ നവീകരണത്തിനുമുള്ള പദ്ധതികളുമാണ് മുന്നോട്ട് െവച്ചിട്ടുള്ളത്. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്മെന്റിന്റേത് 194 കോടി രൂപയുടെ മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി നിർദേശമാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ആസൂത്രണവകുപ്പ് എന്‍.ആര്‍.എം. പ്രവര്‍ത്തനങ്ങള്‍ക്കായി 206.58 കോടിയുടെയും 32.40 കോടി രൂപ െചലവില്‍ കമ്പോസ്റ്റ് കുഴികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും 35.16 കോടി രൂപ െചലവില്‍ മഴക്കുഴികള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും 17.85 കോടി രൂപ െചലവില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതികളെക്കുറിച്ചുമാണ് പറയുന്നത്. 10.95 കോടി രൂപയുടെ ജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിർദേശിക്കുന്നത്. കൂടാതെ 10.9 കോടി രൂപയുടെ പരിസ്ഥിതി ടൂറിസം പദ്ധതി നിർദേശങ്ങളും ഇവര്‍ മുന്നോട്ട് െവക്കുന്നു. ഭൂഗര്‍ഭ ജലവകുപ്പ് 100 പൊതുസ്ഥലങ്ങളില്‍ മൂന്നരക്കോടി രൂപ െചലവില്‍ കൃത്രിമ ഭൂജല പോഷണത്തിനും മൂന്ന് കോടി രൂപ െചലവില്‍ 50 ചെറുകിട കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളാണ് മുന്നോട്ട് െവച്ചത്. കൂടാതെ എനര്‍ജി മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ 30 സ്ഥലങ്ങളില്‍ ചെറുകിട ഹൈഡ്രോ േപ്രാജക്ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തുന്നു. vjd vamanapuram nadhi വെഞ്ഞാറമൂട് ഫോട്ടോ. വാമനപുരം നദിയുടെ വേനല്‍ക്കാല അവസ്ഥ. (വാമനപുരം പാലത്തില്‍ നിന്നുള്ള ദൃശ്യം.) file name vjd vamanapuram nadhi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story