Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴയ മണ്ണെണ്ണക്ക് പുതിയ...

പഴയ മണ്ണെണ്ണക്ക് പുതിയ വില, കിട്ടിയ അവസരം മുതലെടുത്ത് സർക്കാർ

text_fields
bookmark_border
തിരുവനന്തപുരം: മണ്ണെണ്ണയുടെ വില കേന്ദ്രസർക്കാർ കൂട്ടിയെന്ന കാരണം പറഞ്ഞ് റേഷൻ കടകളിൽ നേര​േത്ത സ്റ്റോക്ക് ചെയ്തിരുന്ന മണ്ണെണ്ണക്ക് സംസ്ഥാന സർക്കാർ വിലകൂട്ടുന്നു. മണ്ണെണ്ണ വില ഒറ്റയടിക്ക് 28 രൂപ വർധിച്ച് ലിറ്ററിന് 81 രൂപയായ സാഹചര്യത്തിൽ നിലവിൽ റേഷൻ കടകളിൽ ബാക്കിയുള്ള 8.45 ലക്ഷം ലിറ്ററിന് പുതിയ വില ഈടാക്കാനാണ് ഭക്ഷ്യവകുപ്പിന്‍റെ നീക്കം. കിട്ടിയ അവസരം പരമാവധി മുതലെടുത്ത് ഒന്നരകോടിയുടെ ലാഭമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. റേഷൻ വ്യാപാരികളുടെ കമീഷൻ ഇനത്തിൽ നിന്ന് ഏപ്രിലിൽ ഈ തുക പിടിക്കാനാണ് നിർദേശം. അതേസമയം 5.9 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്ക് നിലവിലെ 53 രൂപക്ക് വിൽക്കും. ബാക്കിയുള്ള 87 ലക്ഷം വരുന്ന കാർഡുകാർക്കായിരിക്കും കൂടിയ തുകക്ക് മണ്ണെണ്ണ വിൽക്കുക. കേന്ദ്ര വിഹിതം കുറച്ചതിനാൽ വരും മാസങ്ങളിൽ മുൻഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാർഡുകൾക്ക്​ നിലവിൽ നൽകുന്ന ഒരു ലിറ്റർ മണ്ണെണ്ണ അര ലിറ്ററായി കുറക്കേണ്ടിവരുന്ന സാഹചര്യവും മുന്നിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story