Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTമള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിങ് സംവിധാനം തുറന്നു. 1800 കാറുകൾ പാർക്ക് ചെയ്യാം. രണ്ടാംഘട്ട വികസനത്തില്‍ അഞ്ച് നിലകള്‍ കൂടി ഉള്‍പ്പെടുത്തി നാലായിരം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കും. കോവിഡ് പ്രതിസന്ധി പിന്നിട്ട് ജീവനക്കാരെല്ലാം ക്രമേണ ഓഫിസിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ അവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പാര്‍ക്കിങ് സംവിധാനം തുടങ്ങിയതെന്ന് യു.എസ്.ടി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്‍പ മേനോന്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനക്കെതിരെ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വിലവര്‍ധനക്കെതിരെ ഏപ്രില്‍ ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു. ഏപ്രില്‍ ഏഴിന് ജി.പി.ഒക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് പൊതുവിപണിയിലും വിലക്കയറ്റം രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവിതദുരിതം വര്‍ധിപ്പിക്കുന്ന ഇന്ധന വിലവര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ആറിന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും ഏഴിന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും പ്രക്ഷോഭ സമരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story