Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊടിക്കയര്‍ കൈമാറി:...

കൊടിക്കയര്‍ കൈമാറി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് നാളെ

text_fields
bookmark_border
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന്​ കൈമാറി. ബുധനാഴ്ച രാവിലെ ഒമ്പതിന് ഉത്സവം കൊടിയേറും. ജയിലില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് എന്‍.എസ്. നിര്‍മലാനന്ദന്‍ നായരില്‍നിന്ന്​ ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ കൊടിക്കയര്‍ ഏറ്റുവാങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളാണ് വര്‍ഷങ്ങളായി ഉത്സവത്തിനുള്ള കൊടിക്കയര്‍ നല്‍കുന്നത്. ഒരുമാസത്തോളം വ്രതമെടുത്താണ് ഇവര്‍ നൂലുകൊണ്ട് കയര്‍ പിരിച്ചെടുക്കുന്നത്. ജോയന്‍റ്​ സൂപ്രണ്ട് എസ്. സജീവ്, ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, ജോസ് വര്‍ഗീസ്, കിഷോര്‍, ക്ഷേത്രം ഉദ്യോഗസ്ഥരായ അനില്‍കുമാര്‍.ഡി.എസ്, ഹരി എ.കെ. മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറിന് രാവിലെ മുള പൂജക്കുള്ള മണ്ണുനീര്‍ കോരലിനെതുടര്‍ന്ന് ഉത്സവത്തിന് കൊടിയേറും. 14ന് രാത്രിയാണ്​ പള്ളിവേട്ട, 15ന് വൈകീട്ട്​ ആറാട്ട് ചടങ്ങുകൾ നടക്കും. ഉത്സവത്തിന് മുമ്പുള്ള കലശങ്ങളും മറ്റ് താന്ത്രികചടങ്ങുകളും തന്ത്രിക്കുണ്ടായ അസൗകര്യത്തെതുടര്‍ന്ന് ഇക്കുറി മാറ്റിവെച്ചിരുന്നു. ഇവയെല്ലാം ആറാട്ടിനുശേഷം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story