Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചക്കമുട്ട പത്തിരി...

ചക്കമുട്ട പത്തിരി (മുട്ട ചട്ടി പത്തിരി)

text_fields
bookmark_border
ചക്കമുട്ട പത്തിരി മൈദമാവ്​: 1 കപ്പ്​ മുട്ട: 10 എണ്ണം ചക്ക: 2 കപ്പ്​ അരിഞ്ഞത്​ പഞ്ചസാര: 1 കപ്പ്​ ഏലക്ക: മൂന്നെണ്ണം പൊടിച്ചത്​ നെയ്യ്​: അഞ്ച്​ സ്പൂൺ. മൈദമാവ്​ കുഴച്ച്​ ചപ്പാത്തി വലിപ്പത്തിൽ പരത്തുക. അധികം പൊള്ളിക്കാതെ ചുട്ടുവെക്കുക. ഇനി കൂട്ട്​ തയാറാക്കാം. ഒരു കപ്പ്​ വെള്ളം ഒഴിച്ച്​ പഞ്ചസാര ഇട്ട്​ തിളക്കുമ്പോൾ അതിലേക്ക്​ ആറ്​ മുട്ട പൊട്ടിച്ച്​ ​ ഇളക്കിച്ചേർക്കുക. അതിലേക്ക്​​ ഏലക്കാ പൊടിയും ചേർക്കുക. ശേഷം ചക്ക അരിഞ്ഞത്​ ചേർക്കുക. നല്ലതുപോലെ മിക്സ്​ ചെയ്യുക. നാല്​ മുട്ട പൊട്ടിച്ച്​ നല്ലതുപോലെ അരിച്ചുവെക്കുക. കേക്ക്​ട്രേയിൽ ഒരു സ്​​പൂൺ നെയ്യ്​ ​തേച്ചുവെക്കുക. നേരത്തേ തയാറാക്കിയ ചപ്പാത്തി ഈ മുട്ടയിൽ മുക്കിവെക്കുക. അതിന്‍റെ മുകളിൽ മസാലക്കൂട്ട്​ ഇടുക. മുകളിൽ വീണ്ടും മുട്ടയിൽ മുക്കിയ ചപ്പാത്തി വെക്കുക. ഇങ്ങനെ അഞ്ച്​ പാളി ആക്കിയശേഷം ബാക്കിയുള്ള മുട്ട അടിച്ചത്​ മുകളിൽ ഒഴിക്കുക.​ ഓവനിൽ 20 മിനിറ്റ്​ ബേക്ക്​ ചെയ്യുക.​ അല്ലെങ്കിൽ അടുപ്പിൽ കുക്കറിനകത്ത്​ ചെറുതീയിൽ 10 മിനിറ്റ്​​ വേവിക്കുക. ചൂടാറിയതിന്​ശേഷം മുറിച്ച്​ ഉപയോഗിക്കാം. തയാറാക്കാൻ വളരെ എളുപ്പം, വളരെ രുചികരം. ഷീജ ഔറംഗസീബ്​​ പെരുമാതുറ ചിത്രം- sheeja
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story