Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചീട്ട് കളിക്കിടെ...

ചീട്ട് കളിക്കിടെ തർക്കം; വയോധികനെ വെട്ടി

text_fields
bookmark_border
ബാലരാമപുരം: ചീട്ട് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് വയോധികന് വെട്ടേറ്റു. അന്തിയൂർ ചെട്ടികുഴിവിളാകത്ത് വീട്ടിൽ മനോഹരന്​ (65) ആണ് വെട്ടറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇടമനക്കുഴി റോഡരികത്ത് വീട്ടിൽ ശിവപ്രസാദിനെ ബാലരാമപുരം പൊലീസ്​ പിടികൂടി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ അന്തിയൂരിലുള്ള മനോഹരന്‍റെ വീട്ടിലായിരുന്നു സംഭവം. ഒറ്റക്ക്​ താമസിച്ചിരുന്ന മനോഹരന്‍റെ വീട്ടിൽ ചീട്ടുകളിയും മദ്യാപാനവും നിത്യവും നടന്നുവന്നിരുന്നു. വ്യാഴാഴ്ച കളിക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. സമീപത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ശിവപ്രസാദ് മനോഹരന്‍റെ കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവത്തിനുശേഷം ബാലരാമപുരം ഭാഗത്തേക്ക്​ കടന്ന ഇയാളെ നാട്ടുകാർ നൽകിയ വിവരമനുസരിച്ച് ​െപാലീസ്​ പിടികൂടുകയായിരുന്നു. വെട്ടേറ്റു കിടന്ന മനോഹരനെ പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story